മലയാളത്തിന്‍റെ അഭിമാനമായി പാര്‍വ്വതി, ഗോവ ചലച്ചിത്ര മേളയില്‍ മികച്ച നടി | filmibeat Malayalam

2017-11-28 169

#IFFI2017 Silver Peacock for the Best Actress goes to the super-talented actress Parvathy Thiruvoth Kottuvatta for the Malayalam film Take Off.

ഗോവ രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച നടിക്കുള്ള പുരസ്ക്കാരം മലയാളത്തിന്‍റെ പ്രിയപ്പെട്ട നടി പാര്‍വതിക്ക്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫിലെ അഭിനയിത്തിനാണ് പാര്‍വതി അവാര്‍ഡിന് അര്‍ഹയായത്. 2014ലെ ആഭ്യന്തര യുദ്ധത്തിൽ ഇറാഖിൽ കുടുങ്ങിയ നഴ്സുമാരെ ഇന്ത്യയിലേക്ക് എത്തിക്കുന്നതാണ് ടേക്ക് ഓഫിലെ കഥ. ചിത്രത്തിൽ സമീറയെന്ന കേന്ദ്രകഥാപാത്രത്തെയാണ് പാർവതി അവതരിപ്പിച്ചത്. പാർവതിയെ കൂടാതെ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ആസിഫ് അലി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു.
ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിലുള്ള ഏക മലയാള ചിത്രമായിരുന്നു ടേക്ക് ഓഫ്. ഇതാദ്യമായാണ് ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ ഒരു മലയാളി താരം മികച്ച അഭിനേതാവിനുള്ള പുരസ്കാരം സ്വന്തമാക്കുന്നത്. പുരസ്കാരം ഏറ്റുവാങ്ങിയ പാര്‍വതി വികാരാധീനയായിട്ടാണ് സദസ്സിനോട് സംവദിച്ചത്. പുസ്കാര നേട്ടം കേരളത്തിലെ നഴ്സുമാര്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് പാര്‍വതി പറഞ്ഞു.

Videos similaires